പട്ടാമ്പി: എണ്‍പതോളം ഓളം മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കാര്‍ലോസ് എന്ന അനില്‍കുമാര്‍ (51) ഉള്‍പ്പെടെ മൂന്നംഗ മോഷണ സംഘം പിടിയില്‍. കാര്‍ലോസിന്റെ കൂട്ടാളികളായ വാളയാര്‍ ടോണി (39), കുളത്തൂര്‍ മണി എന്ന വേണുഗോപാലന്‍ (47) എന്നിവരാണ് പട്ടാമ്പി സിഐ പി.എസ് സുരേഷിന്റെയും സംഘത്തിന്റേയും പിടിയിലായത്.
ഇന്നലെ രാവിലെ കൊപ്പം ബീവറേജസ് കോര്പ്പറേഷന് സ്റ്റാളിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ വിശദമായ ചോദ്യം ചെയ്തതില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി വിവരം ലഭിച്ചു. നിരവധി മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞ ഇവര്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.
രാത്രികാല മോഷങ്ങള്‍ തടയുന്നതിന് പാലക്കാട് ജില്ലാ പോലിസ് മേധാവി ഡോ. ശ്രീനിവാസിന്റെ നിര്‍ദ്ദേശാനുസരണം പട്ടാമ്പി സിഐ പി എസ് സുരേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ എസ്ഐ ലൈസാദ് മുഹമ്മദ്, എസ്സിപിഒ വിനോദ്, സിപിഒമാരായ അബ്ദുള്‍ റഷീദ്, ബിജു, ഷാജഹാന്, സുജേഷ് കുമാര്‍, ഷമീര്‍ എന്നിവരുമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലം കുപ്രസിദ്ധ മോഷ്ടാവ് പിലാത്തറ സലീമിനെ ശ്രീകൃഷ്ണപുരത്ത് വെച്ച് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: