പാലക്കാട്: ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ പുതിയ പരിഷ്ക്കരണം ജീവനക്കാരെയും രോഗികളെയും വലയ്ക്കുന്നതായി പരാതി. ആശുപത്രിയിലെ പ്രധാന ഗെയ്റ്റ് ഒഴികെ മറ്റെല്ലാ ഗെയ്റ്റുകളും അടച്ചിട്ടതുമൂലം ഒരു വാഹനങ്ങള്‍ക്കും അകത്തുകയറാന്‍ പറ്റാത്ത അവസ്ഥയാണ്. അന്യവാഹനങ്ങള്‍ നിറുത്തുന്നു എന്നുപറഞ്ഞാണ് പുതിയ പരിഷ്ക്കാരം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതുകാരണം ബന്ധപ്പെട്ട ആരോഗ്യവകുപ്പുകളുടെ വാഹനങ്ങള്‍ക്കു പോലും അകത്തു കയറാന്‍ പറ്റാത്ത അവസ്ഥയാണ്.
ആവശ്യത്തിനു സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നു പറയുന്നു. ഗെയ്റ്റ് പൂട്ടാന്‍ മാത്രമെ ഇവിടെ സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടാവു. തുറക്കണമെങ്കില്‍ ഗെയ്റ്റിനു സമീപം കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ്.
പലപ്പോഴും ജീവനക്കാരുടെ വാഹനങ്ങള്‍ വരെ തടഞ്ഞതായി പറയുന്നു. ഡോക്ടര്‍മാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലമുണ്ടെങ്കിലും എല്ലാവര്ക്കും പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയുടെ പുറക് വശത്തായി പ്രവര്‍ത്തിക്കുന്ന ടിബി യൂണിറ്റിലേക്കുള്ള ഗെയ്റ്റും പൂട്ടിയ നിലയിലാണ്. കഴിഞ്ഞദിവസം ടിബിയൂണിറ്റിന്റെ വണ്ടി അകത്തു കടക്കാനാവാതെ ഏറെ നേരം കാത്തുകിടക്കേണ്ടി വന്നു.
അന്യവാഹനങ്ങള്‍ ആശുപ്ത്രിക്കകത്ത് നിറുത്തിയിടുന്നതുമൂലം ഗതാഗതകുരുക്കും മറ്റും നേരിടേണ്ടിവന്നിരുന്നു. മതിയായ സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. പ്രധാന കവാടത്തില്മാത്രമാണ് ഇപ്പോള്‍ സെക്യൂരിറ്റിക്കാരുള്ളത്.
ഒഴിവുകള്‍ നികത്തുന്നതിനു പകരം ഗെയ്റ്റുകള്‍ അടച്ചിടുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി രോഗികള്‍ ആരോപിച്ചു. ഗെയ്റ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ സൂപ്രണ്ട്,ഡിഎംഒ, ആര്‍എംഒ, ജില്ലാ പഞ്ചായത്ത് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: