പട്ടാമ്പി: സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍സിസി കേഡറ്റുകള്‍ കൊപ്പം അഭയത്തിലെ അന്തേവാസികളുമായി അരദിവസം ചെലവഴിച്ചു. പട്ടാമ്പി ഗവ. സംസ്കൃത കോളജ്, എടപ്പലം പിടിഎംവൈഎച്ച്എസ്എസ്, പരുതൂര്‍ ഹൈസ്കൂള്‍, വല്ലപ്പുഴ ഹൈസ്ക്കൂള് വിദ്യാലയങ്ങളിലെ എന്‍സിസി കേഡറ്റുകളാണ് കൊപ്പം അഭയം സന്ദര്‍ശിച്ചത്. അന്തേവാസികളോട് ആശയവിനിമയം നടത്തുകയും അവര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ആലംബഹീനരോടും ദുര്‍ബലരോടും സമൂഹം കാണിക്കുന്ന അവണനക്കെതിരെ പോരാടാനുള്ള പ്രതിജ്ഞയുമായാണ് കേഡറ്റുകള്‍ മടങ്ങിയത്. അസോസിയേറ്റ് എന്‍സിസി ഓഫീസര്‍മാരായ ലഫ്റ്റനന്റ് ഡോ.പി അബ്ദു, ഭഗവാന്‍ദാസ്, എജി ദേവദാസ്, ഹവില്‍ദാര്‍ ചന്ദ്രസിംഗ് എന്നിവര്‍ നേതൃത്വം നല്കി. അഭയം അസി.ഡയറക്ടര്‍ വി.മുരളി, ചെയര്മാന് ഹരിഹരന്, വാര്ഡന് നാരായണന് എന്‍സിസി കേഡറ്റുകളെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: