പാലക്കാട്: പാലക്കാട് നഗരസഭയുടെ കൂട്ടുപാതയിലെ ഖരമാലിന്യ സംസ്ക്കരണ കേന്ദ്രത്തില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യ നീക്കം പുനരാരംഭിച്ചു. നിറവ് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് മാലിന്യനീക്കം ആരംഭിച്ചത്. ഇന്നലെ രണ്ട് ലോഡ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് മൈസൂരിലുള്ള പ്ലാന്റിലേക്ക് കൊണ്ടുപോയത്. ഇന്നു മുതല്‍ നാലുലോഡുകള് വീതം കൊണ്ടുപോയിതുടങ്ങും. ആഴ്ച്ചകള്‍ക്കകം പ്ലാന്റിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയുമെന്ന് നഗരസഭാ ചെയര്മാന് പ്രമീള ശശിധരന് പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് അടിയന്തിരമായി നഗരസഭയിലെ 21 തൊഴിലാളികളെ വിട്ടുകൊടുക്കുമെന്നും പ്രമീള ശശിധരന് പറഞ്ഞു.നഗരത്തിലെ മാലിന്യ പ്രശനം പരിഹരിക്കുന്നതിന് ജനകീയ പങ്കാളിത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നതാണ് ലക്ഷ്യമാക്കുന്നത്. ഉറവിടമാലിന്യ സംസ്ക്കരണം ഒരു സംസ്ക്കാരമായി മാറ്റുകയാണ് ഉദ്യേശിക്കുന്നത്. ഓരോ വാര്‍ഡുകളിലും മാലിന്യ ശേഖരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: