പാലക്കാട്: വൈദ്യുതി മേഖലയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ സാധ്യത പരിഗണിക്കുംകള് പരിഗണിക്കുമെന്ന് വൈദ്യുതി – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. പാലക്കാട് മെഡിക്കല്‍ കോളേജിനു സമീപം നിര്‍മ്മിച്ച 66 കെ.വി സബ്സ്റ്റേഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ മുപ്പത്തിയഞ്ച് ശതമാനം മാത്രമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ഉല്പാദകനും ഉപഭോക്താവും ഒന്നിക്കുന്ന ഭാവിയിലേക്ക് വൈദ്യുതി മേഖല നീങ്ങുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സബ്സ്റ്റേഷനുവേണ്ടി മെഡിക്കല്‍ കോളേജ് അതോറിറ്റി കെഎസ്ഇബിക്ക് വേണ്ടി വിട്ടു നല്കിയ 1.5 ഏക്കര്‍ സ്ഥലത്താണ് സബ് സ്റ്റേഷന്. മുഴുവനായും പ്രീഫാബ് രീതിയിലാണ് സബ് സ്റ്റേഷന് കണ്ട്രോള് റൂം നിര്‍മ്മിച്ചിരിക്കുന്നത്. 110 കെ.വി ആയി ഉയര്‍ത്താന്‍ ശേഷിയുള്ളതാണ് സബ് സ്റ്റേഷന്, 10 എം.വി.എ ആയി ഉയര്‍ത്താന്‍ പറ്റുന്ന രണ്ട് ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിക്കാന്‍ സൗകര്യമുള്ള ഇവിടെ ആദ്യത്തെ ട്രാന്‍ഫോര്‍മറും അനുബന്ധ ഉപകരണങ്ങളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുക. പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് ചെലായിട്ടുള്ളത്. വേനല്‍ ചൂട് നിയന്ത്രിക്കുന്നതിന് സബ്സ്റ്റേഷന് കണ്ട്രോള് റൂം പഫ് റീ ഇന്‍ ഫോഴ്സഡ് പാളികള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്,
മണപ്പുള്ളിക്കാവ് ഭഗവതി കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്, മെഡിക്കല്‍ കോളെജ് രജിസ്ട്രാര്‍ പി അശോക് കുമാര്‍, കെ എസ് ഇ ബി ട്രാന്സ്മിഷന് ഡയറക്ടര്‍ പി വിജയകുമാരി, ചീഫ് എന്‍ജിനീയര്‍ ട്രാന്സ്മിഷന് (നോര്‍ത്ത് ) ജെയിംസ് എം ഡേവിഡ്, പാലക്കാട് ട്രാന്സ്മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജെ സുനില്‍ ജോയ്, വാര്‍ഡ് കൗണ്‍സിലര്‍ വി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: