വെള്ളിനേഴി: പഞ്ചായത്തിലേയും, മുറിയങ്കണ്ണി പാലത്തിലേയും തെരുവുവിളക്കുകള്‍ കത്താത്തതിനെതിരെ വെള്ളിനേഴി ബിജെപി പഞ്ചായത്തു കമ്മറ്റിയുടെ ആഭിമുഘ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വൈദ്യുതവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം ഈ പ്രദേശങ്ങളില്‍ കോഴി മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുകയും തെരുവുനായശല്യം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്
വെള്ളിനേഴി പഞ്ചായത്ത് ബിജെപി ജനറല്‍ സെക്രട്ടറി പള്ളതോടി ശ്രീജിത്ത് പ്രതിഷേധത്തിന് നേതൃത്വം നല്കി. ഏര്ളയത്തില് ശിവകുമാര്‍, എംസി വിനോദ് കുമാര്‍, എം ദിനേശ്, അജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: