മുംബൈ: ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാമത്തെ വായ്പാനയ പ്രഖ്യാപനം നടത്തി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന പണത്തിനുള്ള പലിശ നിരക്കായ റിപോ നിരക്ക് ആറര ശതമാനമായി തുടരും.
ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കായ കരുതല്‍ ധനാനുപാതം നാല് ശതമാനത്തിലും തുടരും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ ലക്ഷ്യം നാലു ശതമാനമായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ദ്വൈമാസ അവലോകനമാണിത്. ജൂണില്‍ ചില്ലറ വിലപ്പെരുപ്പം 5.77 ശതമാനമായിരിക്കെ മുഖ്യപലിശ നിരക്കുകള്‍ ഇത്തവണ കുറക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള രഘുറാം രാജന്റെ അവസാന ധനനയ അവലോകനമാണിത്. ഗവര്‍ണറായി ചുമതലയേറ്റ ശേഷം മൂന്നു വര്‍ഷത്തിനിടെ രാജന് മൂന്നു തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തുകയും അഞ്ചു തവണ കുറക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ നാലിനാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: