വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയകളെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി വെങ്ങപ്പള്ളിപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറികള്‍ കേന്ദ്രികരിച്ചുകൊണ്ടുള്ള വന്‍ സ്ഫോടക വസ്തു ശേഖരവും കഞ്ചാവ്കൃഷിയും വന്‍ മാഫിയ സംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതിനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം.
ബന്ധപ്പെട്ട വകുപ്പുകള്‍ ശാസ്ത്രീയമായവയൊന്നും പാലിക്കാതെയും സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെയുമാണ് ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. വെങ്ങപ്പള്ളി പ്രദേശത്തെ ഇത്തരം സംഭവങ്ങള്‍ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നിലവിലുള്ള പഞ്ചായത്തിലെ എല്ലാ ക്വാറികള്‍ക്കും ഉടന്‍ സ്റ്റോപ് മെമ്മോ നല്‍കണം. അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കണം. ഇതിനെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.സദാനന്ദന്, ജില്ലാ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസന്, പഞ്ചായത്ത് ഭാരവാഹികളായ വി. കെ.ശിവദാസന്‍, കെ.വി. വേണുഗോപാലന്‍, സി.കെ വിനയന്, പ്രജീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: