കോഴിക്കോട്: കര്‍ശന നിയമങ്ങളും പരിഷ്‌ക്കാരങ്ങളും എവിടെയും വിജയിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. അനിവാര്യ സാഹചര്യത്തില്‍ മാത്രമെ അധികാരം പ്രയോഗിക്കാവൂവെന്നും അദ്ദേ ഹം പറഞ്ഞു. നിരോധന മെന്നത് പ്രായോഗികമാക്കാനു ള്ളതല്ലെന്നും അത്തരത്തില്‍ നിര്‍ബന്ധിതമായ നിരോധന മേര്‍പ്പെടുത്തിയാല്‍ അന്തിമ വിജയമുണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് സ്റ്റാഫ് അസോസി യേഷന്‍ സംസ്ഥാന സമ്മേളന ത്തിന്റെ ഭാഗമായുള്ള സുഹൃദ്‌സമ്മേളനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
മദ്യനിരോധനമെന്നത് പരിഹാര മാര്‍ഗമല്ല. ബാറുക ള്‍ക്കും ബീവറേജ് ഔട്ട്‌ലൈറ്റുകള്‍ക്ക് മുമ്പിലുള്ള നീണ്ട നിരയല്ല ഇവിടെ പ്രശ്‌നം. നമ്മുടെ യുവതലമുറ ലഹരിക്ക് അടിമപ്പെട്ടുവെ ന്നതാണ്. ലഹരിക്ക് അടിമപ്പെ ടുന്ന സാഹചര്യം കുറയ്‌ക്കുക യാണ് വേണ്ടത്. ഇതിനെതിരേ എക്‌സൈസ് സേന സജീവ മായി രംഗത്തുണ്ട്. സംവാദ ത്തിലൂടെയും സമവായത്തി ലൂടേയും പരിമിതമായ അധി കാരം പ്രയോഗിച്ചു ജനങ്ങളെ വിശ്വസത്തിലെടുത്തുകൊണ്ടുള്ള നിലപാടുകള്‍ക്കേ നിലനില്‍ പ്പുണ്ടാവുകയുള്ളൂ. വര്‍ഷ ങ്ങള്‍ പഴക്കമുള്ള സ്റ്റാഫ് പാറ്റേണാണ് ഓരോ വകുപ്പി ലും ഇപ്പോഴും നിലനില്‍ ക്കുന്നത്. സെക്രട്ടറിയേറ്റില്‍ മാത്രമാണ് സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുന്നതിലും പുതിയ തസ്തിക സൃഷ്ടിക്കു ന്നതിലും ഒരു കുറവും വരാ ത്തത്. ശമ്പളകമ്മിഷന്റെ അപാകതകള്‍ പരിഹരി ക്കുന്നതിനുള്ള സമിതി മു മ്പാകെ എക്‌സൈസിന് മുമ്പുണ്ടായിരുന്ന ആനു കൂല്യങ്ങള്‍ വെട്ടികുറിച്ച നടപടി ഉചിതമായില്ലെന്ന കാര്യം സര്‍ക്കാര്‍ അറിയി ക്കും. എക്‌സൈസ് സേനയി ലേതുള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ടു വയ്‌ക്കുന്ന സാമ്പത്തിക പ്രശ്‌നം അതാത് മേഖലയിലു ള്ളവരുമായി കൂടിആലോചിച്ച് തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.എസ്. സം സ്ഥാന സെക്രട്ടറി എം. വി ബാബുരാജ് അധ്യക്ഷത വഹിച്ചു. ടി.ദാസന്‍, അഡ്വ. എം രാജന്‍, ഇ. പ്രേംകുമാര്‍, എം. വിനോദ്, ദേവാനന്ദന്‍, അഹമ്മദ് കുട്ടി കുന്നത്ത്, കൃഷ്ണദാസന്‍ പോറ്റി, അരുണ്‍ഭാസ്‌കര്‍, ഇ. രാധാകൃ ഷ്ണന്‍, ഇ. ജയരാജന്‍, കെ. കെ. ശ്രീധരന്‍, എം.എസ്. സുഭാഷ് എന്നിവര്‍ സംസാരിച്ചു.
















