കോട്ടയം: മള്ളൂര്‍കുളങ്ങര മഹാദേവക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞം ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ തന്ത്രിമുഖ്യന്‍ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തി. ക്ഷേത്രസംരക്ഷസമിതി സംസ്ഥാന സെക്രട്ടറി ഗംഗയോഗദത്തന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. സുരേഷ് കുറുപ്പ് എംഎല്‍എ, കൗണ്‍സിലര്‍ ശ്രീമോന്‍ എന്നിവര്‍ സംസാരിച്ചു. യൃജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹം തിരുവാറ്റ ശ്രീഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിച്ചേര്‍ന്നു. ക്ഷേത്രകാര്യദര്‍ശി ഇ.എസ്.ശങ്കരന്‍ നമ്പൂതിരി, സുശീന്ദ്രകുമാര്‍, സുനു.എസ്.നായര്‍, നാരായണന്‍ നായര്‍, ബിജുകുമാര്‍ പാറയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 14ന് ഉച്ചയ്‌ക്ക് 12ന് അവഭൃതസ്‌നാനത്തോടെ സപ്താഹയജ്ഞം സമാപിക്കും.
















