മഹാനഗര്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തി വൈജ്ഞാനിക മത്സരങ്ങളുടെ ഉദ്ഘാടനം പ്രൊഫ. വിജയലക്ഷ്മി നിര്‍വഹിക്കുന്നു.
തൃശൂര്‍: തൃശൂര്‍ മഹാനഗര്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തി വൈജ്ഞാനിക മത്സരം പ്രൊഫ. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ഉപാദ്ധ്യക്ഷന്‍ രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പി.വി.ഗോപി, രാഹുല്മാസ്റ്റര്, ഉണ്ണിജി, ദേവദാസ്, ഗീത മുകുന്ദന്, പ്രീത ചന്ദ്രന്, ബിന്ദു ശ്രീകുമാര്‍, ബാലന്, സുബ്ബലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ജ്ഞാനപ്പാന, ഭഗവദ്ഗീത, കൃഷ്ണഗാഥ, കൃഷ്ണഗീതം, കഥാകഥനം എന്നീവിഷയങ്ങളില്‍ നടന്ന മത്സരത്തില്‍ യുപി,എച്ച്എസ് വിഭാഗത്തില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: