കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണ വിചാരസദസ്സില്‍ വാസന്തി ഗോപാലനെ എ.പി.ഭരത്കുമാര്‍ ആദരിക്കുന്നു.
തൃശൂര്‍: കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാമായണ വിചാരസദസ്സ് സംസ്കൃത കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ.കെ.ടി.മാധവന് ഉദ്ഘാടനം ചെയ്തു. രാമായണപാരായണം നിത്യജീവിതത്തിന്റെ ഭാഗമാക്കിയെങ്കില്‍ മാത്രമെ രാമായണ മാസാചരണം സഫലമാകൂഎന്ന് അദ്ദേഹം പറഞ്ഞു. ഡോ.എം.വി.നടേശന് അദ്ധ്യക്ഷത വഹിച്ചു. വാസന്തി ഗോപാലനെ ക്ഷേത്രസംരക്ഷണസമിതി ജില്ലാ അദ്ധ്യക്ഷന്‍ എ.പി.ഭരത്കുമാര്‍ പൊന്നാടയും ഫലകവും നല്കി ആദരിച്ചു. ആദ്ധ്യാത്മിക ഗ്രന്ഥകര്ത്താ സരസ്വതി എസ്. വാര്യരെ വീട്ടിലെത്തി ആദരിച്ചു. രമ മേനോന് മുഖ്യപ്രഭാഷണം നടത്തി. പാലക്കല്‍ മാധവമേനോന്, എ.എന്‍.ശ്രീധരന്, എം.എസ്.ഗോപാലകൃഷ്ണന്, വിശ്വഭാരതി, ശ്യാമള, വളര്‍മതി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: