ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന് രാവിലെ 8:45 മുതല്‍ 10:45 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്നതാണ്. എതൃത്ത പൂജ രാവിലെ 6 മണിക്കായിരിക്കും. കീഴേടമായ അയ്യങ്കാവ് ഭഗവതിക്ഷേത്രത്തിലും അന്നേദിവസം നഗരമണ്ണ് നാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഇല്ലംനിറ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: