ഇരിങ്ങാലക്കുട: പടച്ചോന്റെ ചിത്രപ്രദര്‍ശനമെന്ന പുസ്തകം രചിച്ച ജിംഷാറിനെ തെരുവില്‍ നേരിട്ട സാമൂഹ്യദ്രോഹികളെ കേരളത്തിലെ സാംസ്കാരികലോകം തിരിച്ചറിയണമെനമെന്നും പ്രതിരോധിക്കണമെന്നും തപസ്യ സംസ്ഥാന സഹസംഘനാസെക്രട്ടറി സി.സി.സുരേഷ് പറഞ്ഞു. തപസ്യ തൃശ്ശൂര്‍ ജില്ലാസമിതി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സാംസ്കാരിക പ്രവര്‍ത്തകനെ തെരുവില്‍ ആക്രമിച്ച സമയത്ത് കപടസാംസ്കാരിക ബുദ്ധിജീവികള്‍ പാലിച്ച നാണംകെട്ട നിശബ്ദത സാംസ്കാരിക കേരളത്തിന് നാണകേടുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. കപടന്യൂനപക്ഷ പ്രീണനവും പ്രത്യയശാസ്ത്ര ത്തെപോലും പണയപ്പെടുത്തി വിലകുറഞ്ഞ യജമാനസ്നേഹം കാണിക്കുന്ന ഇത്തരം എഴുത്തുകാരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിശാസ്ത്രപരമായി തരംതിരിച്ച് ഉത്ഭവിക്കുന്ന ദളിത് സ്നേഹം കപടവും കല്മഷം നിറഞ്ഞതുമാണെന്ന് അദ്ദേഹം പറഞ്ഞു. തിരിഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമുണ്ടാകുന്ന രാഷ്ട്രീയ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസൃതമായി പേനയുന്തുകയും വാതുറക്കുകയും ചെയ്യുന്ന ഇത്തരം ദുര്ഭഗപ്രവൃതികളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സുരേഷ് ഗോപിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവയിറക്കിയ പലര്‍ക്കും ഇപ്പോള്‍ ലഭിച്ചിട്ടുള്ള സ്ഥാനമാനങ്ങള്‍ ആകാശത്തില്‍നിന്ന് നൂലില്‍ ഇറങ്ങിവന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു. യോഗത്തില്‍ ജില്ല സെക്രട്ടറി ശ്രീജിത്ത് മുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഷാജു മുളംകുന്നത്തുകാവ്, ഷാജി വരവൂര്‍, യാഗ ശ്രീകുമാര്‍, പ്രസീദ്, എഎസ് സതീശന്, ഇ.കെകേശവന്, രഞ്ചിത്ത് മേനോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: