കോട്ടയം: കോട്ടയം: അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്ന പട്ടികജാതി-വര്‍ഗ പീഡനങ്ങള്‍ക്ക് അറുതി വരുത്തണം. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ കര്‍മ്മപരിപാടികളും സത്വരമായ നിയമനടപടികളും സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് പട്ടിതജാതി-വര്‍ഗ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എ .പി. കക്കാട് ആവശ്യപ്പെട്ടു. കോട്ടയം പള്ളിക്കത്തോട്ടില്‍ കേരള സ്‌റ്റേറ്റ് എസ്്‌സി-എസ്്ടി സര്‍വ്വീസ് സൊസൈറ്റിയുടെ പള്ളിക്കത്തോട് യൂണിറ്റ് യൂണിറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് സി.എസ്. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ചാലക്കുടി എ .ഇ. ഷാബിറയെ ആദരിച്ചു. ധന്യാരാമന്‍ മുഖ്യപ്രഭാഷണം നടത്തി. മൃദുലാദേവി മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബാബുരാജ്, ടി .ആര്‍. സുനില്‍ ജില്ലാ വര്‍ക്കിംഗ്പ്രസിഡന്റ് മനോജ് അരുവിക്കുഴി, ജില്ലാസെക്രട്ടറി സി. ആര്‍. പ്രശാന്ത്, യൂണിറ്റ് പ്രസിഡന്റ് വി .ജി. ദേവരാജന്‍, കെ .കെ. തങ്കപ്പന്‍, എം.ആര്‍. രാജപ്പന്‍, സെക്രട്ടറി അതുല്യബിനു, മുന്‍ ഗ്രാമപഞ്ചായത്തംഗം ശാന്തിനി പാട്ടുപാറ തുടങ്ങിയവര്‍ സംസാരിച്ചു.
















