മാനന്തവാടി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 24ന് നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷം വിജയിപ്പിക്കുന്നതിന് മാനന്തവാടിയില്‍ പി.പരമേശ്വരന്, സി.കെ.ഉദയന്‍, കെ.പളനിസ്വാമി എന്നിവര്‍ രക്ഷാധികാരികളായി നൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. മാനന്തവാടി ശ്രീമാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന യോഗത്തില്‍ സി.കെ.രാജീവന് അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍ സന്തോഷ്. ജി.നായര്‍ (ആഘോഷപ്രമുഖ്),ബാബുരാജ് തോണിച്ചാല്‍,സുനില്‍ സെഞ്ച്വറി (സഹആഘോഷപ്രമുഖ്),
സനില്‍കുമാര്‍.കെ.പി(ജനറല്‍കണ്‍വീനര്‍),പുനത്തി ല്കൃഷ്ണന് (ഫിനാന്‍സ് കണ്‍വീനര്‍).
സുരേഷ് ചൊവ്വ,എം.കെ. റിനീഷ് പ്രസംഗിച്ചു. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ചിത്രരചനാ, പുരാണപ്രശ്നോത്തരി, ഗീതാപാരായണം, ഉറിയടി എന്നീ മത്സരങ്ങളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: