കല്‍പ്പറ്റ : തപസ്യ കലാ- സാംസ്കാരിക വേദിയുടെ ജില്ലാ സമിതി രൂപീകരിച്ചു. രാഷ്ട്രജ്യോതിയില് ചേര്‍ന്നയോഗത്തില്‍ ശിവപ്രസാദ് വൈത്തിരി അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. വയനാടിന്റെ തനതു മൂല്യങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള അധിനിവേശ ശക്തികളുടെ പ്രവര്‍ത്തികള്‍ ചെറുത്തു തോല്‍പ്പിക്കുന്നതിനും പരിസ്ഥിതിയേയും പൈതൃകത്തേയും സംസ്കാരത്തേയും സംരക്ഷിക്കുന്നതിനും തപസ്യ പ്രതിഞ്ജാബദ്ധമാണെന്ന് അദേഹം പറഞ്ഞു. ആഗസ്റ്റ് 12. 13. 14. തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ആര് എസ് എസ് ജില്ലാ കാര്യവാഹ് എം രജീഷ് , ജില്ലാ പ്രചാരക് ഇ അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികള്‍. രക്ഷാധികാരികള്‍ : ബാലന് പുഴമുടി, വി മധുമാസ്റ്റര്‍ പുല്‍പ്പള്ളി, അധ്യക്ഷന്‍ : ശിവപ്രസാദ് വൈത്തിരി , ഉപാധ്യക്ഷന്മാര്: ഗിരീഷ് പെരുവക, റസ്സിഷാജിദാസ് പുല്‍പ്പള്ളി. കാര്യദര്‍ശി: എംഡി ദിലീപ് കുമാര്‍. സഹകാര്യദര്ശ്ശിമാര്: ചന്ദ്രദാസ്, അനുപമ, അഭിലാഷ് . ട്രഷറര്‍ : സുരേഷ് സുവര്‍ണ്ണ രാഗം . സമിതി അംഗങ്ങള്‍: പി പി രാജേഷ് മാസ്റ്റര്‍, അഭിലാഷ് മേപ്പാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: