കോഴഞ്ചേരി: കോഴഞ്ചേരിയില്‍ വ്യാപകമായി ലഹരി മരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നതായി ആക്ഷേപം. വ്യാപകമല്ലാതിരുന്ന ലഹരി ഉപയോഗം കഴിഞ്ഞ കുറേദിവസങ്ങളായി പൊയ്യാനില്‍ ജംഗ്ഷന്, കോഴഞ്ചേരിടൗണ് കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ വലവിശീയിരിക്കുന്നത്. ഏജന്റുമാരായി പെണ്‍കുട്ടികളേയും രംഗത്തിറക്കിയതായി സംശയിക്കുന്നു. പൊയ്യാനില്‍ ജംഗ്ഷനില്‍ ബസ് കാത്തുനിന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ചോക്ലേറ്റ് നല്‍കിയതാണ് സംഭവത്തിനാധാരം. ചോക്ലേറ്റ് പാക്കറ്റ് പൊട്ടിച്ചപ്പോള്‍ അതിനുള്ളില്‍ കണ്ട വെളുത്ത പൊടിയേകുറിച്ചന്വേഷിച്ചപ്പോള് ചോക്ലേറ്റ് നല്കിയ പെണ്‍കുട്ടി ജംഗ്ഷനിലുണ്ടായിരുന്ന ബസ്സില്‍ കയറി രക്ഷപെട്ടതായും പറയപ്പെടുന്നു. ലഹരി വസ്തുക്കളുടേയും പാന്‍ മുറുക്കാന്റേയും ഉപയോഗത്തിനായി പ്രവറ്റ് സ്റ്റാന്റിലെത്തുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്റെ മുകളഇല്‍ തുറസ്സായി കിടക്കുന്ന സ്ഥലം ഏതാനും നാളുകളായി ഉപയോഗിക്കുന്നു. ഇത് ലഹരിയുടെ ഉപയോഗം വിദ്യാര്‍ത്ഥികളിലേക്ക് വ്യാപിക്കുന്നതായുള്ള സൂചനകളാണ് നല്‍കുന്നത്. ഇടയ്ക്ക് പരിശോധന നടത്തി ചിലരെ പിടികൂടിയെങ്കിലും മദ്യവില്‍പ്പനയും ഉപയോഗത്തിനും ഇപ്പോഴും കുറവില്ല. തേക്കമല, കുന്നത്തുകര, കോഴിപ്പാലം,കോട്ടയ്ക്കകം, തുടങ്ങിയ സ്ഥലങ്ങളില്‍ നിരോധിത ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ട്. സ്ഥിരമായി വാങ്ങുന്ന പരിചയക്കാര്‍ക്ക് പേപ്പറില്‍ പൊതിഞ്ഞ് ആരുടേയും ശ്രദ്ധപതിക്കാത്ത സ്ഥലങ്ങളില്‍വെച്ചാണ് ഇവ കൈമാറുന്നത്. പലപ്പോഴും പരിശോധനയില്‍ ചെറുകിടക്കാരെ പിടികൂടുമെങ്കിലും ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: