അങ്ങാടിപ്പുറം: അങ്ങാടിപ്പുറം-മാലാപറമ്പ് റോഡിന്റെ ഇരുവശങ്ങളിലും സൂരക്ഷക്കായി നിര്‍മ്മിച്ച സൂചക ബോര്‍ഡുകളില്‍ വരെ കാടുപിടിച്ചു കിടന്നിരുന്നു എന്നാല്‍ ഇപ്പോള്‍ ഇതിനെല്ലാം താല്താലിക പരിഹാരമായെന്നു തന്നെ പറയാം.
അധികൃതര്‍ കാടുകള്‍വെട്ടി തെളിച്ചതോടെ വാഹനയാത്രക്കാര്‍ക്കാണ് ഇത് ഗുണകരമായത്. അപകട വളവില്‍ നിന്നും എതിര്‍ദിശയിലൂടെ കയറിവരുന്ന മറ്റുവാഹനങ്ങള്‍ അടുത്തെത്തുന്നതോടെയാണ് ശ്രദ്ധയില്‍പ്പെട്ടിരുന്നത്. എന്നാല്‍ റോഡരികിലെ പൊന്തക്കാടുകള്‍ക്കു പുറമെ സ്വകാര്യവ്യക്തികളുടെ സ്ഥലത്തുള്ള മരങ്ങളുടെ ചുള്ളികൊമ്പുകള്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്നത് വാഹനങ്ങള്‍ക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നതായും ബസ് ഡ്രൈവര്‍മാര്‍ പറയുന്നു.
മാലാപറമ്പിലെ എടത്തറ ചോലക്കു സമീപത്തെ അപകട വളവിലാണ് കൂടുതലായും ഇത്തരത്തിലുള്ള മരത്തിന്റെ ചുള്ളികൊമ്പുകള്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്നത്.
അപകട വളവിലെത്തിയാല്‍ എതിര് ദിശയിലൂടെ സഞ്ചരിച്ച് വേണം ബസുകള്‍ കടന്നു പോകാന്‍.
ശരിയായ ദിശയിലൂടെ കടന്നു പോയാല്‍ ബസിന്റെ ഒരു വശത്തുള്ള ആളുകളുടെ ശരീരത്തില്‍ മരങ്ങളുടെ ചുള്ളി കൊമ്പുകള്‍ തുളച്ചുകയറുകയും ചെയ്യും.
അപകട വളവിലെ ഓവര്‍ടേക്കിംഗും റോഡിന്റെ ഒരുവശത്തെ താഴ്ന്ന പ്രദേശത്തിലൂടെയുമുള്ള ഈ യാത്രയെന്നും ഭയാനകമാണെന്നും യാത്രക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: