വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്കൂളില്‍ ഹിരോഷിമ ദിനാചരണം നടത്തി യുദ്ധത്തിന്റെ പ്രതീകമായ സഡോക്കോ സസാക്കിയുടെ സ്മരണക്കായി വര്‍ണ്ണക്കടലാസില്‍ സഡോക്കോ കൊക്കുകളെ നിര്‍മ്മിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ട് സഫ്രീന പി.എം വെന്തെരിഞ്ഞ കൊച്ചുബാലിക എന്ന കവിത ആലപിച്ചു. മനുഷ്യത്വം ബാക്കി നില്ക്കുന്നവരൊക്കെ യുദ്ധത്തിനെതിരായി പ്രതികരിക്കണം എന്ന ആശയവുമായാണ് ചിത്രകലാ അധ്യാപിക ടി.വി. മൃണാളിനി , മുഹമ്മദ് ഷെഹീബ്, മുഹമ്മദ് ജാഫര്‍, നിസാമുദ്ദീന്‍ ആര്.എ, അഖിലേഷ് ടി.എസ്, മുഹമ്മദ് ഷാ എന്നിവരുടെ നേതൃത്വത്തില്‍ സഡോക്കോ കൊക്കുകളെ നിര്‍മ്മിച്ചത്.നാഷണല്‍ സര്‍വീസ് സ്കിം യൂണിറ്റിന്റെ യും സോഷ്യല്‍ സയന്‍സ് ക്ലബിന്റെ യും നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനം പ്രിന്‍സിപ്പള്‍ വി.എ ബാബു ഉദ്ഘാനം ചെയ്തു.പ്രധാന അധ്യാപകന് കെ.ജെ സുനില്‍, പി.ടി.എ പ്രസിഡണ്ട് ജൂബുമോന്‍ വാടാനപളളി, കെ.ആര് ദേവാനദ്, എ.എന്‍.സിദ്ധ പ്രസാദ്, റൈജു പോള്‍ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍: പൂമലഹയര്‍സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്, സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിമുക്തഭടനായ പി.ആര്. രാജനെ ആദരിച്ചു. വിദ്യാര്‍ത്ഥിനിയായ സുരഭി റ്റി. യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ‘ആണവോര്‍ജ്ജം സാധ്യതകളും ബാധ്യതകളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നിശ്ചല മാതൃകള്‍, പോസ്റ്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും പ്രദര്‍ശനവും നടന്നു. സ്കൂള്‍ മാനേജര്‍ എ.ആര്.ചന്ദ്രന്, പ്രിന്‍സിപ്പല്‍ സി.ആര്.ലീന, നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, അദ്ധ്യാപികമാരായ കെ.സി.ശ്രീജ, ബി.ബീനകുമാരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ചാലക്കുടി: യുദ്ധത്തിനെതിരെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ റാലിയും ചിത്ര രചനയും നടത്തി.ഹിരോഷിമ ദിനത്തോടനുബന്ധിച്ച് അന്നനാട് യൂണിയന് വിദ്യാര്‍ത്ഥികള്‍ യുദ്ധ വിരുദ്ധ റാലിയും ചിത്ര ആലേഖനവും നടത്തി.പരിപാടിയില്‍ നാട്ടുകാരും പങ്കാളികളായി.വലിയ ക്യാന്‍വാസില്‍ വരച്ച ചിത്ര രചന പരിപാടി പിടിഎ പ്രസിഡന്റ് പി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ പോള്‍,കോഡിനേറ്റര്‍ എ.രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: