പഴുവില്‍: പുതിയ പഴുവില്‍ പാലം നിര്‍മ്മിക്കുന്നതിന് മുന്‍പായി അശാസ്ത്രീയമായും സുരക്ഷയില്ലാതെയും റോഡിന് മുകളില്‍ വാട്ടര്‍ അതോറിട്ടി പൈപ്പ് സ്ഥാപിച്ചത് സുരക്ഷാ മാനദണ്ഠങ്ങള്‍ പാലിച്ച് വീണ്ടും പുനസ്ഥാപിക്കാന്‍ തീരുമാനം.ഗീതഗോപി എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.
പാലത്തിന് ചുവട്ടിലൂടെ വെള്ളത്തിലൂടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 19 ലക്ഷം ചിലവ് വരുമെന്ന് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുക നല്കാന് സാധിക്കില്ലെന്ന് എംഎല്‍എയും വിവിധ വകുപ്പുകളും തീരുമാനിച്ചതിനെ തുടര്‍ന്നാണ് പൈപ്പ് പുനസ്ഥാപിക്കാന്‍ തീരുമാനമായത്.പാലത്തിന്റെ കൈവരികള്‍ ബലപ്പെടുത്താനും, രണ്ട് ഭാഗത്തും സിഗ്നല്‍ സംവിധാനം ഏപ്പെടുത്താനും സ്കൂള്‍ സമയത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും ഹമ്പ് സ്ഥാപിക്കാനും പൈപ്പ് ലൈനിനെ ഘടിപ്പിക്കുന്ന ഇരുന്പ് പൈപ്പുകള്‍ ടിന്‍ഷീറ്റ് ഉപയോഗിച്ച് മറക്കാനും യോഗം തീരുമാനിച്ചു.
ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജാത അരവിന്ദാക്ഷന്, വൈസ് പ്രസിഡണ്ട് വി.ആര് ബിജു, സെക്രട്ടറി എം.എഫ് ജോസ്, ചേര്‍പ്പ് സി.ഐ പി.കെ മനോജ്കുമാര്‍, എസ് ഐ സി.എസ് രമേഷ്കുമാര്‍ അന്തിക്കാട് എസ് ഐ ഇ.ആര് ബൈജു, സാന്റോ സെബാസ്റ്റ്യന്‍, പോളി പീറ്റര്‍, ആര്. കവിത, പി.ആര് പത്മിനി തുടങ്ങിയവരും സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: