പൈങ്കുളം: പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തില്‍ അധികാരം നഷ്ടപ്പെട്ട സിപിഎമ്മുകാര്‍ ജനങ്ങളുടെ കുടിവെള്ളവും മുട്ടിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 1,16 വാര്‍ഡുകളില്‍ സിപിഎം പരാജയപ്പെട്ടിരുന്നു. ഇവ നേരത്തെ സിപിഎമ്മിന്റെ വാര്‍ഡുകളായിരുന്നു. ഇവിടെയാണ് കഴിഞ്ഞ കുറെദിവസങ്ങളായി കുടിവെള്ളവിതരണം മുടങ്ങിയത്.
ഇതുമൂലം പൈങ്കുളം ചുണ്ടല്ക്കാട് കോളനി നിവാസികളും ആയിരത്തോളം കുടുംബങ്ങളും കുടിവെള്ളത്തിനായി അലയുകയാണ്. കഴിഞ്ഞ 35 വര്‍ഷത്തോളമായി ഈ വെള്ളമാണ് ഇവര്‍ ആശ്രയിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലായിരുന്നു പമ്പ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. പമ്പ് ഓപ്പറേറ്ററുടെ ശമ്പളവും വൈദ്യുതിബില്ലും നല്കിയിരുന്നതും പഞ്ചായത്താണ്. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് സിപിഎമ്മുകാര്‍ പകവീട്ടുന്നത് കുടിവെള്ളം ഇല്ലാതാക്കിയാണ്.
കഴിഞ്ഞ ഭരണസമിതിയോഗത്തില്‍ പമ്പ് ഹൗസിന്റെ പ്രശ്നം ചര്‍ച്ചയിലെത്തിയപ്പോള്‍ ഒരു സിപിഎം അംഗം ബഹളമുണ്ടാക്കുകയും ഇതിനെത്തുടര്‍ന്ന് വിയോജനക്കുറിപ്പ് സെക്രട്ടറിക്ക് നല്‍കുകയും ചെയ്തു. അതോടെ ഈ രണ്ടുവാര്ഡുകളിലേക്കുമുള്ള കുടിവെള്ളവിതരണം നിലക്കുകയായിരുന്നു. ഇതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: