തൃശൂര്‍ : സമര്‍പ്പണ തൃശൂരിന്റെ ആഭിമുഖ്യത്തില്‍ മാനിഷാദാ 2016 രാമായണ ഫെസ്റ്റ് 16 ന് നടക്കും.റീജിണല്‍ തിയ്യേറ്ററില്‍ കാലത്ത് 10 ന് സംസ്ഥാന ആയുഷ് മന്ത്രാല സെക്രട്ടറി ഡോ.ബി അശോക് ഉദ്ഘാടനം ചെയ്യും.ഫെസ്റ്റ് ചെയര്മാന് അഡ്വ.സി കെ മേനോന് അദ്ധ്യക്ഷനാകും.പുരനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി സദ്ഭവാനന്ദ,വിവേകാനന്ദ സേവാ കേന്ദ്രത്തിലെ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി,കൃഷ്ണമണി എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും പ്രൊഫ.
തുറവൂര്‍ വിശ്വംഭരന് മുഖ്യപ്രഭാഷണവും നടത്തും.12.30 ന് നടക്കുന്ന ശ്രീരാമസ്മൃതിയില് കേസരി പത്രാധിപര്‍ ഡോ.എന്‍ ആര് മധു മുഖ്യപ്രഭാഷണം നടത്തും.2 ന് നടക്കുന്ന ഫിലിം ഫസ്റ്റിവല്‍ -കാഞ്ചന സീത കൗമുദി അരവിന്ദന് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ക്വിസ് മത്സരവും അക്ഷരശ്ലോക സദസ്സും നടക്കും.
5 മുതല്‍ നടക്കുന്ന രാമായണഫീസ്റ്റില് കുമ്മനം രാജശേഖരന്,കവിയൂര്‍ പൊന്നമ്മ,എസ് രമേശന് നായര്‍,സി കെ ജാനു,ശശികല ടീച്ചര്‍,രാഹുല്‍ ഈശ്വര്‍ തുടങ്ങി വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പണയുടെ ശബരി അവാര്‍ഡിന്റെയും രാമായണ പുരസ്കാരത്തിന്റെയും സമര്‍പ്പണം നടക്കും.
#ോരാമായണ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ ബി ഗോപാലകൃഷ്ണന്,എം പി ഭരത്കുമാര്‍,മുരളി കോളങ്ങാട്ട്,ബിജോയ് തോമസ്,കെ നന്ദകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: