തകര്‍ന്ന കണ്ടശ്ശാംകടവ് സ്കൂള്‍ കെട്ടിടം
കണ്ടശ്ശാംകടവ്: ശതാബ്ദി പിന്നിട്ട പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. ഹയര്‍ സെക്കഡറി സ്കൂളിലെ പഴക്കം ചെന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. ഏഴാം തരം , എട്ടാം തരം വിദ്യാത്ഥികളാണ് തകര്‍ന്ന് വീണ കെട്ടിടത്തിലെ ക്ലാസ് മുറികളിലുള്ളത്. ആറ് മുറികളുണ്ട്.
വിദ്യാര്‍ത്ഥികളെ മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് പി.ടി.എ. പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത്, പ്രിന്‍സിപ്പല്‍ ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. പ്രൊഫ.ണ്ടോസഫ് മുണ്ടശ്ശേരി അടക്കം നിരവധി പേര് ഈ സ്കൂളില്‍ പഠിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കെട്ടിടം തകര്‍ന്ന് വീണതെന്നാണ് നിഗമനം.മുരളി പെരുനെല്ലി എം എല്‍ .എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍ന്റ് കെ.പി.രാധാകൃഷ്ണന് , മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേഷ്, ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ ദാസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.സദാനന്ദന് എന്നിവര്‍ സ്കൂളിലെത്തിയിരുന്നു. സമീപത്തെ കെട്ടിടവും ശോചനീയാവസ്ഥയിലാണെന്ന് കണ്ടെത്തി.
തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാത വരുന്നതോടെ സ്കൂളിന്റെ മുന്‍വശത്തെ കെട്ടിടം പൊളിച്ചു മാറ്റേണ്ടി വരും പൊളിച്ചു മാറ്റുന്ന കെട്ടിടത്തിന് പകരം ബഹു നില കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യമാണുയര്‍ന്നത്.
പുതിയ കെട്ടിടം നിര്‍മ്മിക്കും: മന്ത്രി
കണ്ടശ്ശാം കടവ്: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. ഹയര്‍ സെക്കഡറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന കെട്ടിടം പൊളിച്ചു മാറ്റി പകരം പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. സ്ഥലം എംഎല്‍എ മുരളി പെരുനെല്ലിയെ ടെലിഫോണിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: