തിരുവല്ല: അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക പ്രശ്നങ്ങളോട് നീതികാട്ടാന്‍ ഭരണകൂടത്തിന് സാധിച്ചില്ലന്ന് കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം.തിരുവല്ല താലൂക്ക് വികസന സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു.നെല്ല് സംഭരണത്തിന് 385 കോടി പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിന്ന് രക്ഷപെടാന്‍ അത് പര്യാപ്തമല്ല.ജില്ലയിലെ കര്‍കര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള അഞ്ചരക്കോടി രൂപ അടിയന്തരമായി കൊടുത്ത് തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുകക്ക് പ്രത്യേക പാക്കേജ് ഉണ്ടാക്കണം.മന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടായിട്ടും കാര്‍ഷിക മേഖലക്ക് അര്‍ഹമായ തുകകള്‍ വകയിരുത്താന്‍ സാധിച്ചില്ല.സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ദീര്‍ഘവീക്ഷണം ഇല്ലാത്ത പദ്ധതികളുടെ ആസൂത്രണമാണ് നെല്ലുല്പാദനം കുറയാന്‍ കാരണം.ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാത്തത് കര്‍ഷകരോടുള്ള അവഗണനയാണ്. ഇതിന് വേണ്ട് തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടിവിഭാവനം ചെയ്ത പ്രധാനമന്ത്രി ഫസല്ഭീമയോജനയില് പത്തനംതിട്ടയെ ഉള്‍പ്പെടുത്താന്‍ കേന്ദത്തില്‍ സമ്മര്‍ദ്ദം ചെലുത്തുവെന്നും അദ്ദേഹം പറഞ്ഞുജില്ലയിലെ കാര്‍ഷിക മേഖല വേനല്‍ കാലത്ത് നേരിടുന്ന ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും താലൂക്ക് ആശുപത്രിയില്‍ അടക്കം മതിയായ സംവിധാനങ്ങളില്ല.തെരഞ്ഞെടുപ്പിന് മുമ്പ് ചെയ്ത റോഡ് ടാറിങ് പൂര്‍ണമായി തകര്‍ന്നു.ഇതിന് ്പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: