മാനന്തവാടി : ‘കളവ് കേസ്സില്‍ പോലീസ് ആളുമാറി ആദിവാസി യുവാവിനെ മര്‍ദ്ദിച്ചതായി പരാതി.മാനന്തവാടി നഗരസഭയിലെ പടച്ചിക്കുന്ന് പണിയ കോളനിയിലെ വേണുവിന്റെ മകന് വൈശാഖ് (20) നെയാണ് അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
നാഭിക്കേറ്റ ക്ഷതം മൂലം മൂത്രമൊഴിക്കാനാകാതെ വിഷമിക്കുകയാണ് ഈ യുവാവ്. വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശവാസിയായ അദ്ധ്യപകന്റെ വയലില്‍ നിന്നും വാഴക്കുല മോഷണം പോയ പരാതിയില്‍ കുഞ്ഞന്‍ എന്നയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനിയില്‍ എത്തിയ പോലീസ് കുഞ്ഞന്‍ എന്ന് വിളിക്കുന്ന വൈശാഖിനെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ യഥാര്‍ത്ഥ പ്രതിയെ കിട്ടിയതോടെ വൈശാഖിനെ വിട്ടയയ്ക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ക്ക് കടുത്ത വേദന അനുഭപ്പെട്ടതോടെ സംഭവം വീട്ടുകാരോട് പറയുകയായിരുന്നു. വിവരമറിഞ്ഞ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത മറ്റ് ആദിവാസി യുവാക്കള്‍ക്ക് മാതൃകയാണ് വൈശാഖെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കേസ്സെടുത്തതായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: