ബത്തേരി : ഹിന്ദു ഐക്യവേദി പൂമാല സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് സമ്പൂര്‍ണ്ണ ഉദയാസ്തമയ രാമായണ പാരായണയജ്ഞം ഇന്ന് നടത്തും.
പൂമാല കരടിമൂലയില്‍ പലര്‍ച്ചെ 4.30ന് ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
സാംസ്ക്കാരിക അടിമത്വവും ധാര്‍മ്മിക മൂല്ല്യച്ചുതിയും നാടിന്റെ പാരമ്പര്യത്തിനും സനാതന ധര്‍മ്മത്തിനും ക്ഷതമേല്‍പ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ രാമായണത്തിന്റെ പ്രസക്തി ഓര്‍മ്മപ്പെടുത്താനാണ് രാമായണപാരായണ യജ്ഞം സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: