Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധമുഖരിതമായ ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 07:49 pm IST
in Samskriti

വരുണദേവൻ സർവ്വാലങ്കാരവിഭൂഷിതനായി രാമനെ വന്നു വണങ്ങി. സർവ്വത്ര സുഗന്ധം പരന്നു. അങ്ങയെ തിരിച്ചറിയാനോ അങ്ങയുടെ ശക്തി മനസിലാക്കാനോ സാധിക്കാത്തതിന് ക്ഷമിക്കുക. സ്വതവേ ജഢമായ പഞ്ചതത്വങ്ങൾക്ക് മഹത്തുക്കളെയെങ്ങിനെയറിയാനാകും? മറുകര കടക്കാൻ വിശ്വകർമ്മ പുത്രനായ നളനെക്കൊണ്ട് ചിറകെട്ടിക്കുക. ഞാനെല്ലാവിധത്തിലും സഹകരിക്കാം” എന്നു പറഞ്ഞ വരുണനോട് ഈ അസ്ത്രം ഇനി ലക്ഷ്യം കണ്ടേ മടങ്ങൂ, ഇതെങ്ങോയട്ടയക്കണം എന്ന് ചോദിച്ചു.

ദ്രുമകുല്യ (ചിത്രദ്രുമം) എന്ന ദ്വീപിലുള്ളവർ എന്റെ ജലം വറ്റിക്കുന്ന ദുഷ്ടരാണ്. അവരെ സംരക്ഷിക്കാൻ ബാണം അങ്ങോട്ടയക്കൂ. രാമൻ തൊടുത്ത ബാണം കർത്തവ്യം നിർവ്വഹിച്ച് അതിവേഗം മടങ്ങിയെത്തി. ഉടനെ രാമൻ ചിറകെട്ടാൻ ആജ്ഞ നൽകി. വമ്പിച്ച ഉത്സാഹത്തോടെ മലകൾ പൊട്ടിച്ച് യന്ത്രങ്ങളിൽ കയറ്റി സമുദ്രത്തിൽ കെട്ടിയ കയറിനുള്ളിൽ ഇട്ട് കടൽ നികത്തി. ഈ സേതുബന്ധനം തുടങ്ങിയപ്പോൾ ശ്രീരാമൻ പരമശിവനെ പ്രീതിപ്പെടുത്താൻ ഒരു പ്രതിഷ്ഠ നടത്തി. രാമേശ്വരം എന്നു പേരായ ഈ തീർത്ഥം മുക്തിദായകമായിരിക്കുമെന്ന് ശ്രീരാമൻ വിളംബരം ചെയ്തു. അഞ്ചുനാൾ കൊണ്ട് ചിറ തീർത്തു.

വാനരസൈന്യം വൻ ഉത്സാഹത്തിമിർപ്പോടെ ദിഗന്തങ്ങൾ മുഴങ്ങുമാറുച്ചത്തിൽ അലറിക്കൊണ്ട് ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, വിഭീഷണൻ, സുഗ്രീവൻ എന്നിവരുടെ നേതൃത്വത്തിൽ അക്കരെ കടന്നു. ലക്ഷ്മണനോട് ശ്രീരാമൻ സൈന്യത്തെ വിന്യസിക്കാൻ പറഞ്ഞു. പിന്നെ ചാരനായ ശുകനോട് രാവണനോട് വിവരങ്ങളെല്ലാം പറയാൻ പറഞ്ഞ് അയാളെ വിട്ടയച്ചു.

ശുകൻ രാവണനടുത്തുചെന്ന് അതുവരെയുണ്ടായതെല്ലാം പറഞ്ഞു. മുഖ്യരായ വാനരവീരരെ പരാജയപ്പെടുത്തി. ഇനിയും സന്ധിചെയ്താൽ ലങ്കയും വാനരരും രക്ഷപ്പെടുമെന്നുപദേശിച്ചു. ഉപദേശിക്കാൻ ഭൃത്യനായനീയാര് എന്ന് ശാസിച്ച് രാവണൻ ശുകനെ അയച്ചു. പിന്നെ ശുകൻ, സാരണൻ എന്നിവരെ വീണ്ടുമയച്ചു. വിഭീഷണനെവരെ തിരിച്ചറിഞ്ഞു. സൈന്യമെല്ലാം കണ്ട്‌കൊള്ളൂ. എന്നിട്ട് നാളെ ഞാൻ ലങ്ക ചുട്ടുപൊടിക്കും എന്ന് രാവണനോട് പറയാൻ പറഞ്ഞ് അവരെ തിരിച്ചയച്ചു.

അവരും രാവണന് വാനരപ്രമുഖരെയും രാമലക്ഷ്മണവിഭീഷണന്മാരെയും പരിചയപ്പെടുത്തി. പിന്നെ രാമനോട് സന്ധിയാണ് നല്ലതെന്ന് പറഞ്ഞു. ഒരുകൂട്ടം വാനരരെക്കൂട്ടി ഒരുവൻ വന്നാൽ രാവണൻ ഭയക്കുമെന്നോ എന്നു പറഞ്ഞ് ശുകസാരണന്മാരെവഴക്കുപറഞ്ഞു. വാസ്തവത്തിൽ രാവണൻ ഭയന്നുതുടങ്ങിയിരുന്നു. ശത്രുവിന് പ്രിയമായതും രാജാവിന് അപ്രിയമായതും പറയുന്ന നിങ്ങളെപ്പോലുള്ള അമാത്യന്മാർ ഉണ്ടായിട്ടും ഞാനിതേവരെ ജീവിച്ചതുതന്നെ അത്ഭുതമാണെന്ന് രാവണൻ അഭിപ്രായപ്പെട്ടു.

ഇതിനിടെ രാവണമാതാവ് കൈകസിയുടെ പിതാവ് മാല്യവാൻ വന്നുചേർന്നു. ”സീതയിവിടെ വന്നതിൽപ്പിന്നെ ധാരാളം ദുർന്നിമിത്തങ്ങൾ കാണുന്നു. അങ്ങ് ദയവുചെയ്ത് സീതയുടെ മോഹം ഉപേക്ഷിക്കണം. സർപ്പം ഗരുഡനോട് വെറുക്കുക മുതലായ അപശകുനങ്ങൾ എത്രയോ കാണായിവരുന്നു. ഇങ്ങനെയെല്ലാം പറഞ്ഞപ്പോൾ രാവണൻ ”വൃദ്ധനായതിനാൽ ഞാൻ വിട്ടയക്കുന്നു.

രാമൻ പറഞ്ഞിട്ടാണോ ഇങ്ങോട്ടുവന്നത്? കുറച്ചു കുരങ്ങന്മാരെ ഒന്നിച്ചു കൂട്ടുന്നവർ മിടുക്കൻതന്നെ. അതിനു ഞാനവരെ ഭയക്കണോ? സമുദ്രത്തിൽ ഒരു ചിറകെട്ടിയതിന് സീതയെ ഞാനെന്തിന് കൈവിടണം” എന്നെല്ലാം പറഞ്ഞപ്പോൾ മാല്യവാൻ പിൻവാങ്ങി.

ഇതിനിടെ രാമന്റെ മായാശിരസും വില്ലും ഉണ്ടാക്കി കൊണ്ടുവരാൻ വിദ്യുത്മാലനോട് പറഞ്ഞിട്ട് സീതയോട് വാനരസൈന്യം ചത്തൊടുങ്ങി. വിഭീഷണനും രാമനും കൊല്ലപ്പെട്ടു. ലക്ഷ്മണൻ ഓടിപ്പോയി. രാമന്റെ തലയും വില്ലും കണ്ടോളൂ. ഇനി രാമ രാമ എന്നും പറഞ്ഞിരിക്കാതെ എന്റെ കൂടെ സുഖമായി കഴിയൂ എന്നിങ്ങനെ പറഞ്ഞു. സീതയോ ഞാൻ കാരണം രാമനും കൊല്ലപ്പെട്ടു ഞാനിനിയെന്തിനു ജീവിക്കണം എന്നു കരഞ്ഞ് അവശയായി.

ഇതിനിടെ പ്രഹസ്തൻ വിളിക്കുന്നു എന്നു പറഞ്ഞപ്പോൾ രാവണൻ അവിടെനിന്ന് പോയി. മായാശിരസ്സും വില്ലും കാണാതായി. സരമ എന്ന സഖി ഇതെല്ലാം ചതിയാണെന്നു സീതയെ പറഞ്ഞു ബോധ്യപ്പെടുത്തി. ആശ്വസിച്ച സീത വിവരങ്ങളറിഞ്ഞുവരാൻ സരമയോടു പറഞ്ഞു. ഇതിനിടെ പടയെ ഒന്നിച്ചുകൂട്ടുന്ന പെരുമ്പറകൾ മുഴങ്ങി. സരമ തിരിച്ചുവന്ന് രാവണന്റെ പടയൊരുക്കങ്ങളെപ്പറ്റിയും സീതയെ ഒരു കാരണവശാലും വിടില്ലെന്ന തീരുമാനവും വന്നുപറഞ്ഞു.

രാവണന്റെ പരാജയത്തിന്റെ വലിയൊരു കാരണം എവിടെനിന്നോ ശത്രുസൈന്യം വന്നുചേർന്നിട്ടാണ് രാവണൻ പടയൊരുക്കം ആരംഭിക്കുന്നത് എന്നതാണ്.

ഇന്നത്തെ സുഭാഷിതം

ത്വങ്മാംസമേദോസ്ഥി മൂത്രമലങ്ങളാൽ

സമ്മേളിത മതി ദുർഗന്ധമെത്രയും

ഞാനെന്ന ഭാവമതിങ്കലുണ്ടായ്‌വരും

ജ്ഞാനമില്ലാത്ത ജനങ്ങൾക്കതോർക്ക നീ.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.