കാസര്‍കോട്: സീതംഗോളിയിലെ ബേള സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ അവര്‍ക്ക് പിന്തുണയുമായി എബിവിപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അഴിമതി ആരോപണ വിധേയമായ പ്രിന്‍സിപ്പല്‍ രാജിവെക്കുക, കലാ-കായിക മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ മാര്‍ച്ച് കോളേജ് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ എബിവിപി ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ, ജോയിന്റെ കണ്‍വീനര്‍ ശ്രീഹരി രാജപുരം, സനു, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: