പാലക്കാട്: ഗ്രാമഭാരതം വരമുദ്രയുടെ ആഭിമുഖ്യത്തില്‍ വനവാസികുട്ടികളുടെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു.
ഇന്നു മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തെ ഗ്രാമഭാരതം വരമുദ്രയിലാണ് പ്രദര്‍ശനം. കുടുംബശ്രീ മിഷന്, കേരള ലളിതകലാ അക്കാദമി എന്നിവര്‍ സംഘടിപ്പിച്ച പരിപാടികളില്‍ തെരഞ്ഞെടുക്കപ്പെട്ട 50 വനവാസി കുട്ടികളുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ചിത്രകാരന്മാരായ ഷഡാനന് ആനിക്കത്ത്, ബൈജുദേവ്, തൊടുവര്‍, എന്‍.ജി.ജോണ്സണ്, രേഖ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: