കല്ലടിക്കോട്: ഹൈസ്കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്‍പ്പനയുടെ സ്രോതസ്സറിയാതെ പോലീസും എക്സൈസും ഇരുട്ടില്‍ തപ്പുന്നു. കരിമ്പ, തച്ചമ്പാറ, കാരാകുറുശ്ശി തുടങ്ങിയ സ്കൂളുകളില്‍ ചില വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു.
ഇത് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുന്നവരെ കുറിച്ച് സൂചന ലഭിച്ചെങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ പ്രതികളെ അറസ്റ്റുചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. കഞ്ചാവ് വിതരണക്കാരെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് രക്ഷിതാക്കളോടും നാട്ടുകാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: