പട്ടാമ്പി: പട്ടാമ്പിയില്‍ ജോയിന്റ് ആര് ടി ഒയും പോലീസും തൃശൂര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി വാഹന പരിശോധന നടത്തി. 166 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 43,000 രൂപ പിഴ ഈടാക്കി. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ച 47 പേരെ പിടികൂടി.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 28 പേര്‍ക്കെതിരെയും സീറ്റ് ബല്‍റ്റ് ധരിക്കാത്ത മൂന്ന് പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നിയമ വിരുദ്ധമായി നമ്പര്‍ പ്ലെറ്റ് ഘടിപ്പിച്ച ഏഴ് വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തു. രജിസ്റ്ററേഷന് കാലാവധി തീര്‍ന്ന രണ്ട് വാഹനങ്ങളും അമിത വേഗതയില്‍ വാഹനമോടിച്ച അഞ്ച് പേരെയും പിടികൂടി. നികുതി അടയ്ക്കാത്ത 11 വാഹനങ്ങളും ഇന്‍ഷൂറന്‍സ് ഇല്ലാത്ത ഒമ്പത് വാഹനങ്ങളും പിടികൂടി.
സീറ്റ് ആള്‍ട്രേഷന്‍ നടത്തിയ ഒരു കോണ്ട്രാക്റ്റ് ഗ്യാരേജ് വാഹനം പിടികൂടി. ഹാന്റ് ബ്രൈയ്ക്ക് ഇല്ലാത്ത രണ്ട് ബസുകളും അമിത ഭാരം കയറ്റിയ ഒരു വാഹനവും പരിശോധനയില്‍ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: