മലപ്പുറം: ദേശീയപാത 966ല്‍ രാമനാട്ടുകര മുതല്‍ നാട്ടുകല്‍ വരെയും ദേശീയ പാത 66ല്‍ ഇടിമുഴക്കല്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള റോഡിന്റെ ഇരുവശത്തുള്ള പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ സാധനങ്ങളും ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍, സ്തൂപങ്ങള്‍, റോഡില്‍ കൂട്ടിയിട്ടിരിക്കുന്ന മറ്റു വസ്തുക്കള്‍ എന്നിവ ഏഴ് ദിവസത്തിനകം മാറ്റിയില്ലെങ്കില്‍ മറ്റൊരു അറിയിപ്പ് കൂടാതെ ഇവ നീക്കം ചെയ്ത് ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്നും എക്സി. എഞ്ചിനിയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: