നെന്മാറ: പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിയാമ്പതി തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മ്മിക്കും. ഈമാസം പത്തിനുള്ളില്‍ അവസാനിക്കുന്ന പദ്ധതിയുടെ 30 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോറങ്ങള്‍ തൊഴിലാളികള്‍ക്കു നല്കി ഇതിനുള്ള വിവരശേഖരണം തുടങ്ങി.
സ്വന്തമായി സ്ഥലമുള്ള തൊഴിലാളികള്‍ക്ക് 640 ചതുരശ്രയടി വലിപ്പത്തിലുള്ള വീടാണ് നിര്‍മിച്ചു നല്‍കുക. വിവരശേഖരണം പൂര്‍ത്തിയാകുന്നതോടെ ഇതിനുള്ള നടപടി തുടങ്ങും.തൊഴില്‍വകുപ്പ് നടത്തുന്ന പദ്ധതിക്ക് തിരുവനന്തപുരം ഭവനം ഫൗണ്ടേഷനാണ് പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മിക്കുന്നതിനു നേതൃത്വം നല്‍കുക.തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കെല്ലാം ഫോറം നല്‍കിയിട്ടുണ്ട്. നിലവില്‍ താമസിക്കുന്ന വീടിന്റെ സ്ഥിതിയും ശൗചാലയം, തൊഴില്‍ എന്നിവയുടെ വിവരണങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോറത്തില്‍ ചേര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: