മലപ്പുറം: മദ്യത്തിനും ലഹരിക്കുമെതിരെ കാരിക്കേച്ചറിലൂടെ പ്രതികരിക്കുകയാണ് കീഴ്ശ്ശേരി സ്വദേശി ബഷീര്‍. സാമൂഹികമായ ബോധവല്ക്കരണലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ബഷീര്‍ കീഴ്ശ്ശേരിയുടെ കാരിക്കേച്ചറുകള്‍ ആരേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ബഷീര്‍ ലഹരിക്കെതിരെയുള്ള കാരിക്കേച്ചറുകളിലൂടെ ലഹരിക്കേതിരെയുള്ള കാമ്പയിന് തുടരുകയാണ്. കലാകാരന്റെ പ്രാഥമികമായ കര്‍ത്തവ്യം സര്‍ഗ്ഗശേഷിയെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി വിനിയോഗിക്കലാണെന്ന തിരിച്ചറിവാണ് ലഹരിക്കെതിരെയുള്ള കാരിക്കാച്ചറുകളുമായി നാടുമുഴുവന്‍ സഞ്ചിരിക്കാന്‍ ഈ കലാകാരന് പ്രചോദനം നല്‍കുന്നത്. 2005 ലഹരിവിരുദ്ധ ദിനത്തില്‍ തൃശൂരിലിരായിരുന്നു തുടക്കം. ആവേശഭരിതവും പ്രോത്സാഹനജനകവുമായ പ്രതികരണങ്ങളാണ് ഇതൊരു സപര്യയാക്കാന്‍ പ്രേരണയായത്. കോഴിക്കോട് മൊഫ്യൂസ് ബസ്റ്റാന്റിലും തുടര്‍ന്ന് അനേകം സ്ക്കൂളുകളിലും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രദര്‍ശനം നടത്തി. മുതിര്‍ന്നവരേക്കാള്‍ കുട്ടികളോടും യുവാക്കളോടും കാരിക്കേച്ചറിലൂടെ സംവദിക്കാനാണ് ബഷീറിന് താല്പര്യം. പ്രായം ചെന്നവേരക്കാള് ചിത്രങ്ങളുടെ സന്ദേശത്തോട് അനുകൂലമായി യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് പ്രതികരിക്കുന്നതെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ബഷീര്‍ പറയുന്നു. വിളവില്‍ കൊണ്ടുപോയി വളം വക്കുന്നതിനുപകരം മുളിയിലേ ചെയ്യണമെന്നത് ഇക്കാര്യത്തില്‍ വളരെ ശരിയാണെന്ന് ബഷീര്‍ സാക്ഷ്യപ്പെടുത്തുന്നു. 2005ല്‍ ഗാന്ധിജയന്തി ദിനത്തില്‍ ബഷീര്‍ തൃശ്ശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ നടത്തിയ വരയിലൂടെ ഭക്ഷണം എന്ന പരിപാടി ഏറെ ജനശ്രദ്ധനേടിയിരുന്നു. ചിത്രങ്ങള്‍ വരച്ചുതുടങ്ങിയ പിന്നീട് മികച്ച കാര്‍ട്ടുണുകളിലൂടെ ശ്രദ്ധനേടുകയായിരുന്നു. 2005 ല്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന ഒളിയമ്പുകള്‍ എന്ന പ്രദര്‍ശനമാണ് ആദ്യത്തേത്. രാഷ്രീയ കാപട്യങ്ങള്ക്കെതിരെയായിരുന്നു കാര്‍ട്ടൂണ്‍ പ്രദര്‍ശനം.
പിന്നീട് മഞ്ചേരിയില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും നടത്തി. ഇതിനിടയില്‍ സ്വന്തം നാട്ടിലും തന്റെ കാര്ട്ടൂണുകള് പ്രദര്‍ശിപ്പിച്ചു. വലുതും ചെറുതമായ നിരവധി പ്രസിദ്ദീകരണങ്ങള്ക്കായി പത്തുവര്‍ഷത്തോളം കാര്‍ട്ടൂണ്‍ കോളങ്ങള്‍ കൈകാര്യം ചെയ്ത ബഷീറിന്. 2007 ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാര്‍ട്ടൂണിസ്റ്റ് ശിവറാം അവാര്‍ഡ് അടക്കം നിരവധി അംഗീകരാങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രഭൂമിയില്‍ ഗസ്റ്റ് കാര്‍ട്ടൂണ്‍ കോര്‍ണര്‍, ഫിലിം സിറ്റി ആരാമം,തുടങ്ങിയ മാഗസിനുകളിലും ഹാസ്യകൈരളി, തമാശതുടങ്ങിയ ഹാസ്യ സാഹിത്യ മാഗസിനിലും വരക്കുന്നുണ്ട്. ഈയിടെ നിയമസഭയില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച എംഎല്‍എമാരുടെ കാരിക്കേച്ചര്‍ പ്രദര്‍ശനമാണ് ബഷീറിനെ ഏറെ ശ്രദ്ദേയനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: