പാലക്കാട്: കഞ്ചിക്കോട് ഐഐടിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് വേണ്ടി സൗജന്യമായി ആധാരമെഴുത്ത് നിര്‍വ്വഹിച്ചവരെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ 19 ആധാരമെഴുത്തുകാരെ മെമെന്റോ നല്കി കലക്റ്റര്‍ ആദരിച്ചു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മൂന്നൂറിലധികം ആധാരമാണ് ആധാരമെഴുത്ത് അസോസിയേഷന് പാലക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യമായി എഴുതി നല്‍കിയത്.
ഐ ഐ റ്റിയുടെ ആവശ്യത്തിനായി കഞ്ചിക്കോട് ഭാഗത്തെ 504.54 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 70.02 ഏക്കറും വന ഭൂമി 44.81 ഉം പഞ്ചായത്തിന്റെ കൈവശം 21.74 ഏക്കര്‍ ഭൂമിയുമാണുള്ളത്. ബാക്കി വരുന്ന 367.87 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങുവാനായി തീരുമാനിച്ചത്. ഇതില്‍ 303.10 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഐഐറ്ടി ഡയറക്ടര്‍ സുനില്‍കുമാര്‍, അസിസ്റ്റന്റ് കലക്റ്റര്‍ ഉമേഷ്, നിലമെടുപ്പ് തഹസില്‍ദാര്‍ എം ഡി ലാലു, പാലക്കാട് താലൂക്ക് തഹസില്‍ദാര്‍ കാവേരിക്കുട്ടി, രജിസ്ട്രേഷന് വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: