മലമ്പുഴ: പഠനത്തിരക്കിനിടയിലുള്ള ആധിയും പിരിമുറുക്കവും ഒഴിവാക്കാനായി അല്പം സംഗീതവും നര്‍മത്തിന്റെ രസച്ചരടുകളുമായി വോയ്സ് ഓഫ് മലമ്പുഴ തരംഗം വ്യത്യസ്തമാവുന്നു. വെള്ളിയാഴ്ചകളില്‍ മനോഹരമായ സംഗീതത്തിന് പിന്നാലെ ഒഴുകിയെത്തുന്ന മധുരശബ്ദം വോയ്സ് ഓഫ് മലന്വുഴയിലൂടെ ശ്രവിക്കാനാവുക. തുടര്‍ന്ന് സംഗീതവും സാഹിത്യവും നര്‍മവും വിജ്ഞാനവുമൊക്കെയായി തുടരെ പരിപാടികള്‍. ഇത് ‘വോയ്സ് ഓഫ് മലമ്പുഴ’ മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രൂപം കൊടുത്ത റേഡിയോ സ്റ്റേഷന് വെള്ളിയാഴ്ചകളില്‍ പകല്‍ ഒന്നുമുതല്‍ ഒന്നരവരെ അര മണിക്കൂറാണ് പ്രവര്‍ത്തിക്കുക. പത്താംക്ലാസുകാരി ജാസ്മിന് ജോര്‍ജാണ് അവതാരക. എല്ലാവര്ക്കും ശുഭദിനമോതി പരിപാടികള്‍ പറഞ്ഞ് പരിപാടികള്‍ ആരംഭിക്കുകയായി. തുടര്‍ന്ന് ലിനിഷിന്റെ ലളിത ഗാനം, ഷാഹിദയുടെ സിനിമാഗാനം, ഫലിതം, ചെണ്ടമേളം തുടങ്ങി പരിപാടികള്‍ ഏറെയുണ്ട്. പഴയ മര്‍ഫി റേഡിയോയിലൂടെയും ബോക്സിലൂടെയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് കേള്‍ക്കാം. വിദ്യാര്‍ത്ഥികളുടെ അവതരണശേഷി, ശബ്ദസ്ഫുടത, കലാപരമായ കഴിവ് തുടങ്ങിയവ ഉയര്‍ത്തിക്കൊണ്ടുവരികയാണ് പ്രധാനലക്ഷ്യം. ടിവിയും മൊബൈലും ഇന്റര്‍നെറ്റുമൊക്കെ വരുന്നതിന് മുമ്പുള്ള ആകാശവാണിയുടെ കാലം പുനരാവിഷ്കരിച്ചിരിക്കുകയാണിവിടെ. ഒരു മാസമായി പ്രവര്‍ത്തിക്കുന്ന റേഡിയോ സ്റ്റേഷന്റെ കേള്‍വിക്കാരായി അധ്യാപകരും വിദ്യാര്‍ത്ഥികളും കൂടി നില്ക്കുന്നതു കാണാം. സ്കൂള്‍ പ്രധാന അധ്യാപിക ടി.കെ.സധു, അധ്യാപകന് ശശി എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരുടെ പൂര്‍ണ പിന്തുണ വിദ്യാര്‍ത്ഥികള്‍ക്കുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: