പാലക്കാട്: ക്ഷേത്രങ്ങള്‍ നിറപുത്തരിക്കായി ഒരുങ്ങി. നാളെയാണ് നിറപുത്തരിയും ഇല്ലംനിറയും. തച്ചനാട്ടുകര തെഞ്ചീരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ഏഴിന് ആഘോഷിക്കും. കുണ്ടൂര്‍ക്കുന്ന് കീഴ്ശേരി ശിവ ക്ഷേത്രത്തില്‍ നിറപുത്തരി ഏഴിന് ആഘോഷിക്കും. വിശേഷാല്‍ പൂജകള്‍ നടക്കും.
കോട്ടായി: കണ്ടാത്താര്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ ഏഴിനു ആഘോഷിക്കും. രാവിലെ അഞ്ചിനു ഗണപതിഹോമം, തുടര്‍ന്നു പ്രത്യേക പൂജകള്‍, 7.30 കതിര് എഴുന്നള്ളിപ്പ്, എട്ടിനു കതിര് പൂജ, തുടര്‍ന്നു ദീപാരാധന, പ്രസാദ വിതരണം. ക്ഷേത്രം മേല്‍ശാന്തി ത്രിവിക്രമന്‍ എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം വഹിക്കും.
കൊല്ലങ്കോട്: പയ്യലൂര്‍ കാച്ചാംകുറിശ്ശി മഹാവിഷ്ണു പെരുമാള്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഏഴിനു രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ നടക്കും. മേല്‍ശാന്തി ഗോപിനാഥന് നമ്പൂതിരി കാര്‍മികത്വം വഹിക്കും. ഉപദേവന്മാരുടെ നടയില്‍ കതിര് സ്ഥാപിച്ച ശേഷം ഭക്തര്‍ക്കു വിതരണം ചെയ്യും.
ശീകൃഷ്ണപുരം: കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ഉദയാസ്തമനപൂജ നടക്കും. ഞായറാഴ്ച നിറപുത്തരി ആഘോഷവുമുണ്ടാകും. രാവിലെ 7.30നും 9.30നും ഇടയിലാണ് നിറപുത്തരി ആഘോഷം. തന്ത്രി ചേന്നാസ് കൃഷ്ണന്‍നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.
മുണ്ടൂര്‍: കൂട്ടുപാത വിക്രമുണ്ഡേശ്വരം ക്ഷേത്രത്തില്‍ ഇല്ലംനിറയും തൃപ്പുത്തരി ആഘോഷവും ഞായറാഴ്ച നടക്കും. രാവിലെ 7.30നാണ് ചടങ്ങ്.
പട്ടാമ്പി: രാമായണമാസാചരണത്തിന്റെ ഭാഗമായി നെടുങ്ങനാട്ട് മുത്തശ്ശിയാര്‍കാവില്‍ ഏഴിന് രാവിലെ ഒമ്പത് മണിക്ക് ഇല്ലം നിറ ഉണ്ടായിരിക്കും. തുടര്‍ന്ന് 10ന് ഓട്ടൂര്‍ അച്ചുതന് കുട്ടിയുടെ ഭക്തിപ്രഭാഷണവും നടക്കും.
ആലത്തൂര്‍: കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ ഞായറാഴ്ച 6.30ന് ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: