തൃപ്രയാര്‍: മൂന്നുമാസമായി സര്‍പ്ലസ് അധ്യാപകര്‍ക്ക് ശമ്പളമില്ല. ശമ്പളപ്രശ്നം പരിഹരിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പുലര്‍ത്തുന്ന അനാസ്ഥക്കെതിരെ അധ്യാപകര്‍ മുഖ്യമന്ത്രി പിണറായി വിജയന് കാര്‍ഡുകള്‍ അയച്ച് പ്രതിഷേധിച്ചു. വലപ്പാട് ഉപജില്ലയിലെ സര്‍പ്ലസ് അധ്യാപകരാണ് ഉപജില്ല അധ്യാപക സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവ് പുറത്തിറക്കുക, പുനര്‍വിന്യാസം ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് പ്രതിഷേധ കാര്‍ഡുകള്‍ അയച്ചത്. കാലങ്ങളായി അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മുടക്കമില്ലാതെ ശമ്പളം ലഭിക്കുന്നവരുമാണിവര്. കഴിഞ്ഞ ജനുവരിയില്‍ ഇറക്കിയ ഉത്തരവിലെ അവ്യക്തതയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തങ്ങളുടെ ശമ്പളം തടയുവാനുള്ള കാരണമെന്ന് കത്തില്‍ പറയുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സര്‍പ്ലസ് അധ്യാപകരെ ആക്ഷേപിക്കുന്നതായും അധ്യാപകര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് തപാല്‍പെട്ടിയില്‍ പ്രതിഷേധ കാര്‍ഡ് നിക്ഷേപിച്ചുകൊണ്ട് കവിയിത്രി ബള്‍ക്കീസ് ബാനു ഉദ്ഘാടനം ചെയ്തു. ഉപജില്ല അധ്യാപകസംരക്ഷണസമിതി ചെയര്മാന് എ.എ.ജാഫര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.കെ.ബിജോയ്, ശ്രീനാഥ് വിജയന്, ടി.വി.സുനില്‍കുമാര്‍, ഇ.കെ.മുജീബ്, റെജിജോസ്, ബിനോയ് എം.വി., കെ.ആര്.രമ്യ, സുജിത കെ.എസ്., വി#ി.ബി.സിറാജ്, ബോബി ഇത്തിക്കാട്ട്, കെ.പി.പൗര്‍ണമി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: