തൃശൂര്‍: ശ്രീലങ്കയിലെ വടക്കന്‍ പ്രവശ്യയില്‍ അധികാര വികേന്ദ്രീകരണത്തിലൂടെ പ്രാദേശിക ഭരണ സംവിധാനം ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രവശ്യ കൗണ്‍സില്‍ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രതിനിധി സംഘം പാണഞ്ചേരി പഞ്ചായത്തില്‍ എത്തുകയും, കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുന്നതിന് മൈലാട്ടുംപാറ വാര്‍ഡ് സന്ദര്‍ശിച്ചു. ശ്രീലങ്കന്‍ സംഘത്തെ വാര്‍ഡ് മെമ്പര്‍ കെ.പി. എല്‍ദോസ്, കുടുംബശ്രീ ചെയര്പേഴ്സന് സിന്ധു രാധാകൃഷ്ണന്, സി.ഡി.എസ്. അംഗം സ്വപ്ന മറ്റ് കുടുംബശ്രീ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പ്രവശ്യ കൗണ്‍സില്‍ ചെയര്മാന് സി.വി.കെ. ശിവാജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 9 എം.എല്‍.എ. മാര്‍ക്ക് പുറമെ കൗണ്‍സില്‍ സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, ഭരണ വിഭാഗം ചീഫ് സെക്രട്ടറി എന്നിവരും, ശ്രീലങ്കയിലെ ആസ്ത്രേലിയന്‍ ഹൈകമ്മീഷന് ഓഫീസിലെ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ദിന്ഹാരുഗുണ വര്ന്ധന, ഏഷ്യ ഫൗണ്ടേഷന് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ഡോ. ഗോപകുമാര്‍ തമ്പി, പ്രവശ്യ കൗണ്‍സിലിന്റെ ചീഫ് സെക്രട്ടറി എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് അനിത വാസു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് മിനിഭാസ്കരന്, സെക്രട്ടറി വി. ഭാസുരാങ്കന്‍ തുടങ്ങിയവര്‍ വിശദ്ധീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: