തൃശൂര്‍: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.രാജേന്ദ്രന് ആവശ്യപ്പെട്ടു. ഫെറ്റോ ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിധികളില്ലാതെ പന്ത്രണ്ടരശതമാനം ബോണസ് അനുവദിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്ഷന് പ്രായം 60 വയസ്സായി ഉയര്‍ത്തി ഏകീകരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, ജീവനക്കാരെ തൊഴില്‍ നികുതിയില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 25ന് ജില്ലാധര്ണ നടത്തുന്നതിനും തീരുമാനിച്ചു. എന്‍ജിഒ സംഘ് ജില്ലാവൈസ് പ്രസിഡണ്ട് കെ.എം.സുനില്‍കുമാര്‍, ഫെറ്റോ ജില്ലാപ്രസിഡണ്ട് എം.എസ്.ഗോവിന്ദന്‍കുട്ടി, ഫെറ്റൊ ജില്ലാട്രഷറര്‍ കെ.ആര്.ശശിധരന്, പെന്‍ഷനേഴ്സ് സംഘ് ജില്ലാസെക്രട്ടറി എന്‍.വി.ദേവദാസ് വര്‍മ്മ, എന്‍ജിഒ സംഘ് ജില്ലാസെക്രട്ടറി എം.കെ.നരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഫെറ്റോ ജില്ലാസെക്രട്ടറി കെ.എം.രാജീവ് സ്വാഗതവും, എന്‍ടിയു ജില്ലാപ്രസിഡണ്ട് സി.മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: