തൃശൂര്‍: പോലീസുകാരെ അര്‍ദ്ധ രാത്രി സ്ഥലം മാറ്റിസര്ക്കാര് പുതിയ ചരിത്രം രചിക്കുന്നു. . റെയില്‍വേ പോലീസിലുള്ളവരെ വാട്സ് അപ്പിലൂടെ വരെ മാറ്റിയാണ് ഇടതുസര്‍ക്കാര്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്. തൃശൂര്‍ സിറ്റിയിലെ 78 പേരേയും റൂറലിലെ 45 പേരെയുമാണ് മാറ്റിയത്.
ഇടത് അനുകൂലികളായ പോലീസുകാരെ നിയമിക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് പോലീസ് അധികാരികള്‍ നടപ്പാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷനില്‍ സജീവമായിരുന്നവരെയാണ് ദ്രോഹിക്കുന്നത്. 3 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാത്തവര്‍ ഒരു കൊല്ലം തികക്കാത്തവര് എന്നിവരെ മാറ്റിയിട്ടുണ്ട്. ഇവരില്‍ വനിത പോലീസുമുണ്ട്. ഇവരില്‍ പലരേയും ദൂരേക്ക് മാറ്റി മാനസ്സികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ്.എല്‍ ഡി എഫ് അനുകൂലികള്‍ക്ക് അസോസിയേഷന് തലപ്പത്ത് വരുവാനാണ് വ്യാപക സ്ഥലം മാറ്റം നടത്തിയത് എന്നും ആരോപണമുണ്ട്.
്.കെ പി എ സംസ്ഥാന പ്രസിഡണ്ട് കെ എസ് ചന്ദ്രാനന്ദനെ ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലേക്കും സിറ്റി ജില്ല പ്രസിഡണ്ട് കെ എ തോമസ്സിനെ ഒല്ലൂരിലേക്കും മാറ്റി.റൂല്‍ പ്രസിഡണ്ട് വി വി സതീഷിനെ മാളക്ക് വിട്ടു.സ്കൂള്‍ തുറന്ന് കുട്ടികളുടെ പഠനം പാതിയെത്തിയപ്പോഴാണ് സ്ഥലം മാറ്റി പോലീസ് കൂടുംബങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: