തൃശൂര്‍:ആധാരത്തില്‍ വില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത ഫഌറ്റുകളും അപ്പാര്‍ട്ട്മെന്റുകളും ഒഴിഞ്ഞ ആധാരങ്ങളെ സംബന്ധിച്ച അണ്ടര്‍ വാലേ്വഷന് കേസുകള്‍ തീര്പ്പാക്കുന്നതിനായുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി രജിസ്ട്രേഷന് വകുപ്പ് ആരംഭിച്ചു. 1986 ജനുവരി ഒന്ന് മുതല്‍ 2010 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളെ സംബന്ധിച്ചുളള അണ്ടര്‍ വാലേ്വഷന് കേസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
ആധാരത്തിലെ കൈമാറ്റ വസ്തുവിന്റെ വിസ്തൃതി, വസ്തു ഉള്‍പ്പെടുന്ന പ്രദേശം എന്നിവ അനുസരിച്ചുളള പട്ടിക പ്രകാരമാണ് അടക്കേണ്ട തുക കണക്കാക്കുന്നത്. പഞ്ചായത്ത് പരിധിയിലുളള 5 സെന്റ് വരെ വിസ്തീര്‍ണ്ണമുളള വസ്തു കൈമാറ്റ ആധാരങ്ങളെ പിഴ അടക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഈ വിഭാഗത്തില്‍പ്പെട്ട മുനിസിപ്പല്‍ പരിധിയിലുളള ആധാരങ്ങള്‍ക്ക് 1000 രൂപയും കോര്പ്പറേഷന് പരിധിയിലുളളവര്‍ക്ക് 2000 രൂപയും അടക്കണം. 5 സെന്റിന് മുകളില്‍ 10 സെന്റ് വരെ പഞ്ചായത്ത് പരിധിയില്‍ 1000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 2000 രൂപയും കോര്പ്പറേഷന് പരിധിയില്‍ 4000 രൂപയുമാണ് പിഴ. 10 സെന്റിന് മുകളില്‍ 25 സെന്റ് വരെ പഞ്ചായത്ത് പരിധിയില്‍ 1500 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 3000 രൂപയും കോര്പ്പറേഷന് പരിധിയില്‍ 6000 രൂപയും പിഴ അടക്കണം. 25 സെന്റിന് മുകളില്‍ 50 സെന്റ് വരെ പഞ്ചായത്ത് പരിധിയില്‍ 2000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 5000 രൂപയും കോര്പ്പറേഷന് പരിധിയില്‍ 10000 രൂപയുമാണ് അടക്കേണ്ടത്.
50 സെന്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുളള ആധാരങ്ങള്‍ക്ക് : പഞ്ചായത്തുകളില്‍ 2000 രൂപയ്ക്ക് പുറമേ അധികമുളള സൈന്റിന് 100 രൂപ വീതവും മുനിസിപ്പല്‍ പരിധിയില്‍ 5000 രൂപയ്ക്ക് പുറമേ അധികമുളള സെന്റിന് 200 രൂപ വീതവും കോര്‍പ്പറേഷനില്‍ 10000 രൂപയ്ക്ക് പുറമേ അധികമുളള ഓരോ സെന്റിനും 300 രൂപ യും പിഴയടച്ച് നടപടികളില്‍ നിന്നും ഒഴിവാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: