മാള: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുടക്കും കൊടുങ്ങല്ലൂരിനും ഇടക്കുള്ള രണ്ട് വളവുകളാണ് നടവരമ്പ്-ചിറവളവ് ഏറെ അപകടങ്ങളും അപകടമരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും അധികൃതര്‍ക്ക് അനാസ്ഥതന്നെ. ഏറെ പരാതിയെത്തുടര്‍ന്ന് ഇവിടെ വാഹനങ്ങളുടെ അമിത വേഗതകുറക്കുവാനായി റോഡില്‍ പൊതുമരാമത്തു വകുപ്പ് ചിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നിട്ടും വാഹനങ്ങള്‍ക്ക് അമിത വേഗതതന്നെ.
കൂടുതലും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളും വളവായാലും വേഗത കുറയില്ല. പോലീസ് മോട്ടോര്‍ വാഹനവകുപ്പോ സ്വകാര്യ ബസ്സുകളുടെ അമിതവേഗതക്കെതിരെ യാതൊരു നടപടിയും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: