ഓണ സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നു
തൃശൂര്‍:ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ വിതരണം ചെയ്യുന്നതിന് കൃഷിവകുപ്പ് 1350 സ്റ്റാളുകള്‍ തുറക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. പച്ചക്കറി വികസന പദ്ധതി ഓണ സമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനവും കൃഷി വിജ്ഞാന വ്യാപന ഉദേ്യാഗസ്ഥര്‍ക്കുളള അവാര്‍ഡ് ദാനവും ടൗണ്‍ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
3 ലക്ഷം രൂപ വരെ കൃഷിക്ക് പലിശ രഹിത വായ്പ നല്‍കും. താങ്ങ് വില കൊടുത്ത് പച്ചക്കറി സം‘രിച്ച് കര്ഷകര്ന് ന്യായവില ഉറപ്പാക്കും. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്, വി.എഫ്.പി.സി.കെ., ഹൊര്ട്ടി കോര്‍പ്പ്, കര്‍ഷക സംഘങ്ങള്‍, സഹകരണ ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായി ആലോചിച്ച് സംസ്ഥാനത്തെ പച്ചക്കറി കൃഷിയുടെ കണക്കെടുപ്പ് നടത്തി കൃഷി ഉല്പാദന കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.മേയര്‍ അജിത ജയരാജന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
എം.എല്‍.എ മാരായ ഗീത ഗോപി, കെ. രാജന്, യു.ആര്. പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജെന്നി ജോസഫ്, എം. പത്മിനി, അജിത വിജയന്, ജേക്കബ് പുലിക്കോട്ടില്‍, കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് വി.എ. മനോജ്കുമാര്‍, വി.എസ്. റോയ്, എ.എ. പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: