ശശി
പുതുക്കാട് : വിദ്യാര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയ കടയുടമയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.തലോര്‍ ചിറ്റിശ്ശേരി പൂവ്വംപറമ്പില് ശശി (50)യാണ് അറസ്റ്റിലായത്.ഇയാളില്‍ നിന്നും നിരവധി പായ്ക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു.ഇയാളുടെ കടയിലും വീട്ടിലുമായി പുകയില ഉല്‍പ്പന്നങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് വച്ചാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.പുതുക്കാട് അഡി.എസ്.ഐ.ഇ.ജി.പ്രസാദ്, നര്‍ക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ കെ.എം.വിനോദ്,കെ.സലീഷ്കുമാര് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: