ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയില്‍ അയല്‍വാസിയുടെ പീഡനംമൂലം മരണപ്പെട്ട ദളിത് യുവതിയുടെ മരണത്തിനു ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന പോലീസ് അധികാരികളുടെ അനാസ്ഥയ്ക്കെതിരെ ബി ജെ പി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
നാളിതുവരെയായിട്ടും പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നടപടിയെടുക്കാത്ത പോലീസിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനും കമ്മിറ്റി തീരുമാനിച്ചു.
മരണപ്പെട്ട യുവതിയുടെ വസതി ബി ജെ പി മുനിസിപ്പല്‍ പ്രസിഡണ്ട് സൂരജ് കടുങ്ങാടന്‍, ജന സെക്രട്ടറി വി സി രമേശ്, വൈസ് പ്രസിഡന്റുമാരായ സൂരജ് നമ്പ്യാങ്കാവ്, ലെനിന്, കര്ണ്ണന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: