അടിമാലി: കപ്പയുടെ വില കുതിക്കുന്നു. ഹൈറേഞ്ച് മേഖലയില്‍ ആകമാനം സാമ്പത്തിക പിരിമുറുക്കം നിലനില്‍ക്കുന്നതിന്റെ ഇടയിലാണ് മേഖലയ്‌ക്ക് പിടിവള്ളിയായി കപ്പ വില ഉയര്‍ന്നത്. ഒരു കിലോ മരച്ചീനിക്ക് വിപണിയില്‍ 30 വരെയാണ് വില. പോയ വര്‍ഷങ്ങളില്‍ കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ നേരിട്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കനത്ത മഴയിലും കാറ്റിലും നിരവധി കപ്പത്തോട്ടങ്ങള്‍ നശിച്ചിരുന്നു. സ്ഥലംപാട്ടത്തിനെടുത്ത് കൃഷിയിലേര്‍പ്പെട്ട പലരും കടക്കെണിയിലാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടം സംഭവിച്ച പലരും കൃഷിയില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. ഇത്തവണ തമിഴ്‌നാട്ടില്‍ കൃഷി കുറവായതാണ് വില ഉയരാന്‍ കാരണമായി പറയുന്നത്. ഇനിയും കൃഷിയുടെ ലഭ്യത കുറവിനാല്‍ വില ഉയരുമെന്നാണ് വിലയിരുത്തല്‍.
















