3500 കിലോ അരിയും വസ്ത്രങ്ങളും വിതരണം ചെയ്തു
ദേവികുളം: കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന ഇടമലക്കുടിയിലെ വനവാസികള്‍ക്ക് സഹായഹസ്തവുമായി ബിജെപി രംഗത്തെത്തി. ദുരിതം പിടിച്ച കാനന പാതയിലൂടെ 3500 കിലോ അരിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഇടമലക്കുടിയിലെത്തിച്ചത്. കൂടാതെ വസ്ത്രങ്ങളും ബിജെപി ഇവിടെ വിതരണം ചെയ്തു. രണ്ടാഴ്ച മുന്‍പ് 2500 കിലോ അരി ബിജെപി ഇവിടെ വിതരണം ചെയ്തിരുന്നു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി സോജന്‍ ജോസഫ്, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ സുരേഷ്, ഇടമലക്കുടി പഞ്ചായത്ത് അംഗങ്ങളായ ഷണ്‍മുഖം, കാശി രാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുടിക്കാര്‍ ദുരിതം പേറുമ്പോഴും സര്‍ക്കാര്‍ സംവിധാനം കാഴ്ചക്കാരായി നില്‍ക്കുകയാണ്. റേഷന്‍ പോലും കുടിക്കാര്‍ക്ക് കൃത്യമായി ലഭിക്കുന്നില്ല. ഇതിനിടെയാണ് ബിജെപി രംഗത്തെത്തിയത്.
















