കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് നിരവധി പേര്‍ക്കു പരിക്ക്. പേരാമ്പ്ര കൈതയ്ക്കലിലായിരുന്നു അപകടം.
പേരാമ്പ്ര-കുറ്റിയടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.നിയന്ത്രണം വിട്ട ബസ് ഓട്ടോയില്‍ ഇടിച്ച ശേഷമാണ് മറിഞ്ഞത്.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: